News

NR Academy > News

CUSAT പ്രവേശന പരീക്ഷ ഏപ്രില്‍ 18ന് ; ജനുവരി 31 വരെ അപേക്ഷിക്കാം

July 19, 2020

ബി.ടെക്.: സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി ബ്രാഞ്ചുകൾ (നാലുവർഷ പ്രോഗ്രാം).
ഇന്റഗ്രേറ്റഡ് എം.എസ്‌സി.: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോട്ടോണിക്‌സ് (അഞ്ചുവർഷം)
ഇന്റഗ്രേറ്റഡ് (ഓണേഴ്‌സ്) ബി.കോം./ബി.ബി.എ. എൽഎൽ.ബി (അഞ്ചുവർഷം); ബി.വൊക്. ബിസിനസ് പ്രോസസ് ആൻഡ ഡേറ്റ അനലിറ്റിക്‌സ് (മൂന്നുവർഷം).

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് എൻജിനിയറിങ് ഇന്റഗ്രേറ്റഡ് ഫോട്ടോണിക്‌സ് എം.എസ്‌സി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മറൈൻ എൻജിനിയറിങ് പ്രോഗ്രാമിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 60 ശതമാനം മാർക്കും ഇംഗ്ലീഷിന് 10-ലോ 12-ലോ 50 ശതമാനം മാർക്കും വേണം. പ്രായം: സെപ്‌റ്റംബർ ഒന്നിന് 25 വയസ്സ് കവിയരുത്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രവേശനം തേടുന്നവർ പ്ലസ്ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളിൽ മൂന്ന് എണ്ണമെങ്കിലും പഠിച്ച് പ്ലസ്ടുവിന് 75 ശതമാനം മാർക്കു നേടിയിരിക്കണം. കെ.വി.പി.വൈ. ഫെലോഷിപ്പ് ഉള്ളവർക്ക് മുൻഗണന. അവർ പ്രവേശനപരീക്ഷ എഴുതേണ്ട.

എൽഎൽ.ബി., എംബി.എ., പിഎച്ച്.ഡി.:

ത്രിവസര എൽഎൽ.ബി., എം.എസ്‌സി., എം.എ., എം.സി.എ, എം.വൊക്., എം.ബി.എ., എൽഎൽ.എം., എം.ടെക.്, എം.ഫിൽ., പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Share: